പുതിയ ഗംഗാനദീജല കരാർ ഉടൻ വേണം; ബിഎൻപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ധാക്ക: ബംഗ്ലാദേശിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും യോജിക്കുന്ന വിധത്തിലുള്ള പുതിയ ഗംഗാനദീജല കരാർ, ചർച്ചകളിലൂടെ അടിയന്തരമായി നിലവിൽ കൊണ്ടുവരണം, ബിഎൻപി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) ജനറൽ സെക്രട്ടറി ജനറൽ മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീർ പറഞ്ഞു. ഇന്ത്യയോടുള്ള ബംഗ്ലാദേശിന്റെ ബന്ധത്തിന്റെ ഭാവി പുതിയ ഗംഗാനദീജല കരാറിനെ ആശ്രയിച്ചിരിക്കുമെന്ന് ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബിഎൻപി വ്യക്തമാക്കി.

1996-ലാണ് നിലവിലെ ഇൻഡോ-ബംഗ്ലാദേശ് ഗംഗാനദീജലം പങ്കുവെക്കൽ കരാർ പ്രാബല്യത്തിൽ വന്നത്. ഈ കരാറിന്റെ കാലാവധി 2026 ഡിസംബറിൽ അവസാനിക്കും. ഇരുരാജ്യങ്ങളും തമ്മിൽ നീതിപൂർവമായ വിധത്തിൽ ജലം പങ്കുവെക്കുന്നതിനുള്ള പുതിയ കരാർ കാലതാമസമില്ലാതെ നിലവിൽവരണമെന്നാണ് ബംഗ്ലാദേശിന്റെ താൽപര്യമെന്ന് ആലംഗീർ പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധം പുലർത്താനുള്ള അവസരം, ഗംഗാനദീജല കരാർ അല്ലെങ്കിൽ ഫറാക്ക കരാർ ഒപ്പിടുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയതമായ സമയപരിധിക്കുള്ളിൽ നിൽക്കുന്നതാകരുത് ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏർപ്പെടുന്ന നദീജല പങ്കുവെക്കൽ കരാറുകളെന്നും അദ്ദേഹം പറഞ്ഞു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതുവരെ ഇപ്പോഴുള്ള കരാർ നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിന്റെ വടക്കുപടിഞ്ഞാറുള്ള ഛപ്പായി നവാബ്ഗഞ്ച് ജില്ലയിലൂടെയാണ് ഇന്ത്യയിൽനിന്ന് ഗംഗാനദി പ്രവേശിക്കുന്നത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News