യുഎഇയിൽ താപനില കുറയും

അബുദാബി: യുഎഇയിൽ ഞായറാഴ്‌ച പൊടി നിറഞ്ഞ കാലാവസ്ഥ, കുറഞ്ഞ താപനില, ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും പൊടിക്കാറ്റും കടലിലെ പ്രക്ഷുബ്‌ധമായ അവസ്ഥയും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എൻസിഎം ഞായറാഴ്‌ച ചില സമയങ്ങളിൽ പൊടി നിറഞ്ഞ അന്തരീക്ഷം പ്രവചിക്കുന്നു. കിഴക്കൻ മേഖലയിൽ മേഘങ്ങൾക്കും, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനിലയിൽ ശ്രദ്ധേയമായ കുറവിനും സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചിലപ്പോൾ ശക്തി പ്രാപിച്ച് പൊടിയും മണലും പേറിയെത്തും. അതിനാൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *