തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാർവതി. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവമായ കാഴ്ച കാണാനായെന്നും ഇതിലൂടെ പുതു സംസ്കാരമാണ് രചിച്ചിരിക്കുന്നതെന്നും നടി പറയുന്നു. ‘‘വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂർവമായ ഒരു പുതു സംസ്കാരം രചിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവമായ കാഴ്ച. ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി, ഞാൻ നയിക്കുന്നത് ‘ടീം കേരളത്തെ’യാണ് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു വി.ഡി.സതീശൻ. മുൻമുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ, തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ സ്പീക്കർ എ.എൻ.ഷംസീർ തുടങ്ങിയ പ്രമുഖർക്കും വേദിയിൽ ഇരിപ്പിടമൊരുക്കി. ഇതിനെ പ്രശംസിച്ചായിരുന്നു നടി മാലാ പാർവതി രംഗത്തെത്തിയത്.
ഇവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല
