യാത്രാ ടിക്കറ്റുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

കുവൈത്ത് : ഹോട്ടൽ ബുക്കിങ്, യാത്രാ ടിക്കറ്റുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സ്വദേശികൾക്കും വിദേശികൾക്കും ജാഗ്രതാ നിർദേശം നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സീസണൽ ഡിമാന്റും ദേശീയ ആഘോഷങ്ങളും മുതലെടുത്താണ് തട്ടിപ്പുകാർ പ്രധാനമായും രംഗത്തിറങ്ങുന്നതെന്ന് മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഒസ്മാൻ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു.

ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള വ്യാജ ഓഫറുകൾ അടങ്ങിയ ലിങ്കുകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയും അതുവഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോർത്തിയെടുത്ത് പണം തട്ടുകയുമാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഔദ്യോഗികമല്ലാത്ത ലിങ്കുകളിലൂടെ ട്രാഫിക് പിഴകൾ നൽകാൻ ആവശ്യപ്പെടുന്ന വ്യാജ എസ്.എം.എസ് സന്ദേശങ്ങളും ഇവർ അയക്കുന്നുണ്ടെന്ന് അൽ ഗരീബ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *