കൊച്ചി: ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ- ദി ബോയ്’ ഓരോ ദിവസവും പ്രേക്ഷകരെയും നിരൂപകരെയും വിസ്മയിപ്പിച്ചുകൊണ്ട് പ്രദർശന വിജയം തുടരുകയാണ്. ആഗോള തലത്തിലുള്ള പ്രേക്ഷകരിൽ നിന്നും കൈയടി നേടി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ബാലൻ കുതിപ്പ് തുടരുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ സൂപ്പർ ഹിറ്റായി മാറിയ “എങ്ങോട്ടാ” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയും ഗാനം ആലപിച്ചത് സുഷിൻ ശ്യാമുമാണ്. സുഷിൻ ശ്യാം തന്നെയാണ് ഗാനത്തിന് സംഗീതം പകർന്നതും. സംവിധായകൻ ജിത്തു മാധവൻ രചന നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ വെങ്കട്ട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ്.
25 കോടിക്ക് മുകളിൽ നേടി ‘ബാലൻ
