കപ്പലിലെ യാത്രക്കാരുടെ മരണത്തിന് പിന്നിൽ ഹാന്റാവൈറസ്

നെതർലാന്റ്സ്: നെതർലാന്റ്സ് ആസ്ഥാനമായുള്ള ക്രൂസ് കപ്പലിൽ ഹാന്റാവൈറസ് അണുബാധാ വ്യാപനമെന്ന് സംശയം. കപ്പലിലെ മൂന്നുപേർ മരിക്കുകയും നാലുപേരെ ജോഹന്നാസ്‌ബർഗിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നുനടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹാന്റാവൈറസ് വ്യാപനമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. വെസ്റ്റ് ആഫ്രിക്കയുടെ തീരത്തുള്ള അറ്റ്ലാൻ്റിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കേപ് വെർഡെയുടെ തലസ്ഥാനമായ പ്രയയുടെ തീരത്താണ് കപ്പൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ്, അമേരിക്കൻ, സ്പാനിഷ് യാത്രക്കാരുമായി യാത്ര ചെയ്തിരുന്ന ഈ ആഡംബര കപ്പലിൽ ഏഴ് ഹാൻ്റാ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന തിങ്കളാഴ്ച്ച വ്യക്തമാക്കി. 2026 മെയ് 4 വരെ, ഏഴ് ഹാന്റാവൈറസ് കേസുകൾ സ്ഥിരീകരിച്ചുു. ഇതിൽ മൂന്നുപേർ മരിക്കുകയും, ഒരാൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. മൂന്ന് പേർ നേരിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്- ലോകാരോഗ്യസംഘടന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *