മസ്കത്ത്: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ വെച്ച് നടന്ന ജിസിസി-യു.എസ് സംയുക്ത മന്ത്രിതല യോഗത്തിനിടയിലായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ ചലനങ്ങളും ഗൾഫ് മേഖലയെയും അന്താരാഷ്ട്ര സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളും ഇരുമന്ത്രിമാരും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുന്നതിനുള്ള പ്രധാന പ്ലാറ്റ്‌ഫോമായ ‘ഒമാൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ’ പ്രവർത്തനങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. അയൽരാജ്യങ്ങളായ ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം അടിവരയിട്ട കൂടിക്കാഴ്ചയിൽ, പരസ്പര താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ജിസിസി കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും സംയുക്ത ശ്രമങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നി പറയുകയും ചെയിതു.
ജിസിസി-യു.എസ് സംയുക്ത മന്ത്രിതല യോഗം കൂടിക്കാഴ്ച നടത്തി ഒമാൻ-സൗദി വിദേശകാര്യമന്ത്രിമാർ
