കേരളത്തിൽ 2021 മുതൽ ജലജന്യരോഗങ്ങൾ വർധിക്കുന്നു; കാരണം മലിനപ്പെട്ട കുടിവെള്ളം

കോട്ടയം: ആരോഗ്യസൂചികകളിൽ മുന്നേറുമ്പോഴും ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം. 2021-നുശേഷം ജലജന്യരോഗങ്ങളുടെ നിരക്കിൽ വർധനയാണ് കാണുന്നത്. കുടിവെള്ളം മലിനപ്പെട്ടതാണ് ടൈഫോയ്ഡ്, ഹെപ്പെറ്റെറ്റിസ്-എ, കോളറ, വയറിളക്കം തുടങ്ങിയവയെല്ലാം കാര്യമായി വർധിക്കാൻ ഇടയാക്കിയതെന്ന് ഇക്കണോമിക് റിവ്യൂ രേഖകൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ 21 നദികളിൽ 351 ഇടങ്ങൾ കാര്യമായ മലിനീകരണം നേരിടുന്നതായി പറയുന്നു. പ്രധാന കുടിവെള്ളപദ്ധതികളുടെയെല്ലാം കിണർ പുഴകളിലാണുള്ളത്. കുഴലുകളുടെ പഴക്കംമൂലം മാലിന്യം കലരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *