കളക്ഷനിലും കുതിച്ച് ഡിസി; 50 കോടി ക്ലബ്ബിൽ ഇടം നേടി ചിത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ നായകനായി അരങ്ങേറുന്ന ചിത്രത്തിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ലോകേഷ് കനകരാജ്. ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ഇപ്പോഴിതാ ഡിസി ആഗോളതലത്തില്‍ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ഇതുവരെ ഡിസി ആഗോളതലത്തില്‍ 51.71 കോടി രൂപയാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം കണക്കിലെടുത്ത് സിനിമയ്ക്ക് കേരളത്തിലും സ്ക്രീൻ കൗണ്ട് കൂട്ടാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

അനിരുദ്ധിന്റെ ഗംഭീര മ്യൂസിക് ആണ് സിനിമയുടെ നട്ടെല്ല് എന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. അനിരുദ്ധിന്റെ കരിയർ ബെസ്റ്റ് ചിത്രമാണ് ഡിസി എന്നും അദ്ദേഹം നാഷണൽ അവാർഡ് അർഹിക്കുന്നു എന്നും കമന്റുകളുണ്ട്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുണിന്റെ ചിത്രങ്ങളിലെ ഏറ്റവും മികച്ച സിനിമയാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News