ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം സൂക്ഷിച്ചു; സൊമാറ്റോക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം സൂക്ഷിച്ചതിന് സൊമാറ്റോക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരു ഹൈപ്പര്‍പ്യൂറിലെ വെയര്‍ഹൗസിലാണ് നിരവധി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലേബലിംഗ്, ലൈസന്‍സിംഗ്, സംഭരണം എന്നിവയില്‍ പിഴവുകള്‍ കണ്ടെത്തിയത് .എഫ്എസ്എസ്എഐ ലൈസന്‍സ് നമ്പര്‍ ലഭ്യമല്ലാത്ത 146 കിലോഗ്രാം കോഴി ഇറച്ചി, 300 കിലോ അരി, 20 കിലോ ഡ്രൈ ഫ്രൂട്ട്‌സ്, 15 കിലോ മസാല എന്നിവ ഉദ്യോഗസ്ഥര്‍ വെയര്‍ഹൗസില്‍ നിന്നും കണ്ടത്തിയിരുന്നു.

മാനുഫാച്ചറിങ്ങ് ഡേറ്റ്, പാക്കേജ് ഡേറ്റ്, എവിടെ നിന്നു വാങ്ങി എന്നിവ ഒന്നും തന്നെ പിടിച്ചെടുത്ത ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തിയിരുന്നില്ല. ലൈസന്‍സ് പ്രാബല്യത്തില്‍ ഇല്ലാത്ത ഒരു നിര്‍മ്മാതാവില്‍ നിന്നും സൊമാറ്റോ 40 കിലോ വെളുത്തുള്ളി വാങ്ങിതായും കണ്ടെത്തിയിട്ടുണ്ട്. സെപ്‌റ്റോയുടെ ഒരു വെയര്‍ ഹൗസും കഴിഞ്ഞ ദിവസം പരിശോധിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് ഹോട്ടലുകളിലടക്കം വ്യാപക പരിശോധന നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *