ഗുട്ക, പാന്‍ മസാല തുടങ്ങിയ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ലഹരി പദാർത്ഥങ്ങളായ ഗുട്ക, പാൻ മസാല എന്നിവയുടെ വിൽപ്പന നിരോധിച്ച് കർണാടക സർക്കാർ. ലഹരി ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും വിൽപ്പനയ്ക്കും ഒരു വർഷത്തേക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. കർണാടക ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നതാണ് നിരോധനം കൊണ്ട് ഉദ്ദേശ്യമെന്ന് അധികൃതർ അറിയിച്ചു.

ഗുട്ക, പാൻ മസാല, നിക്കോട്ടിൻ/പുകയില അടങ്ങിയ മറ്റ് നിരോധിത ലഹരിവസ്തുക്കൾ എന്നിവയുടെ നിർമാണം, ശേഖരിച്ചുവെക്കൽ, കടത്തൽ, വിതരണം, വിൽപ്പന എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശനമായ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പുകയില, നിക്കോട്ടിൻ എന്നിവ അടങ്ങിയ നിരോധിത ലഹരിവസ്തുക്കൾ നിർമിക്കുകയോ വിതരണം ചെയ്യുകയോ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ലഹരിവിമുക്ത കർണാടകയ്ക്കായി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്ത, പുകയില ഉത്പന്നങ്ങൾ വാങ്ങാനുള്ള പ്രായം പതിനെട്ടിൽ നിന്ന് 21 വയസ്സിലേക്ക് കർണാടക സർക്കാർ ഉയർത്തിയിരുന്നു. പൊതുസ്ഥലങ്ങളിൽ നിന്ന് പുകവലി നിരോധന നിയമം ലംഘിച്ചാലുള്ള പരമാവധി പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തിയതായും സർക്കാർ കഴിഞ്ഞ വർഷം ഔദ്യോഗികമായി അറിയിക്കുകയുണ്ടായി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News