മഴയിൽ നിയന്ത്രണംവിട്ട് സ്വകാര്യ ബസ്; കാറുകളും ബൈക്കുകളും തകർന്നു

കണ്ണൂർ: മമ്പറത്ത് മഴയേത്തുടർന്ന് വഴുക്കലുണ്ടായ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് വട്ടംകറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് സംഭവം ഉണ്ടായത്. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് മഴയിൽ നിയന്ത്രണം നഷ്ടമായി ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും നാല് ബൈക്കുകളിലും ബസ് ഇടിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി.

തിരക്കേറിയ റോഡിൽ ബസ് പൂർണമായും കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കി. വലിയൊരു അപകടം നടന്നിട്ടും ആർക്കും പരിക്കേൽക്കാതെ വൻ ദുരന്തം ഒഴിവായത് വലിയ ആശ്വാസമായി. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *