ഗംഭീര പ്രതികരണം നേടി ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി”

കൊച്ചി : ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ ക്ക്‌ ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകർക്കൊപ്പം നിരൂപകരും വലിയ പ്രശംസ നൽകുന്ന ചിത്രം തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബുഷൻ പാർട്ണർ. സൂപ്പർ ഹിറ്റ്.

സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിൽ, വാമിക ഗബ്ബിയാണ് നായികയായി എത്തിയിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്ന ചിത്രം, അവർക്കുള്ള തീയേറ്റർ നിമിഷങ്ങൾ കോർത്തിണക്കിയാണ് കഥ പറയുന്നത്.

തീപടർത്തുന്ന ആക്ഷൻ ആഘോഷമായാണ് ചിത്രം തീയേറ്ററുകളിൽ ആവേശം വിതറുന്നത്. ഗൺ ഫൈറ്റും, ചോര ചിതറുന്ന സംഘട്ടനവും ഗംഭീരമായി ഒരുക്കിയ വയലൻസ് സീക്വൻസുകളും ആണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. എന്നാൽ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി നിൽക്കുന്നത് അനിരുദ്ധ് രവിചന്ദറിന്റെ കരിയർ ബെസ്റ്റ് എന്ന് തന്നെ വിളിക്കാവുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. പ്രേക്ഷകരുടെ ഹൃദയമിടിപ്പിനെ പോലും നിയന്ത്രിച്ചു കൊണ്ടാണ് അനിരുദ്ധിന്റെ സംഗീതത്തിൽ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *