രാമായണ ഇന്ത്യയിൽ റിലീസ് ചെയ്യാൻ വൈകും’; വ്യക്തമാക്കി നമിത് മൽഹോത്ര

കൊച്ചി : ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന വിശേഷണത്തോടെയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എത്തുന്നത്. നമിത മൽഹോത്രയാണ് ചിത്രം നിർമ്മിക്കുന്നത്. ദീപാവലി റിലീസായി ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം വിദേശ രാജ്യത്ത് നേരത്തെ എത്തുമെന്നാണ് നിർമ്മാതാവ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നവംബർ 8 നാണ് ചിത്രമെത്തുന്നതെന്നാണ് നമിത് മൽഹോത്ര പറയുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിൽ നവംബർ 6 ന് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

“അന്താരാഷ്ട്ര വിതരണ രീതികൾ സാധാരണയായി വെള്ളിയാഴ്ചകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്, അതിനാലാണ് വിദേശത്ത് നവംബർ 6 വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഞായറാഴ്ചയായ നവംബർ 8-ന് ചിത്രം റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നത്.” നമിത് മൽഹോത്ര പറയുന്നു. എൻഡി ടിവിയോടായിരുന്നു നമിത് മൽഹോത്രയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *