‘സൗദിക്ക് നേരെ വീണ്ടും ആക്രമണത്തിന് ഒരുങ്ങി ഇറാഖിലെ വിമത ​ഗ്രൂപ്പും ഹൂതികളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദിക്ക് നേരെ ഇറാൻ പിന്തുണയുള്ള ഇറാഖിലെ വിമതരും ഹൂതികളും വീണ്ടും ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദി ഇന്റലിജൻസിനും ഈ റിപ്പോർട്ട് നേരത്തെ ലഭിച്ചിരുന്നു. ഇതിനിടെ യമനിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ മആരിബ് നഗരത്തിലേക്ക് വീണ്ടും ആക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തോടെ യമൻ സൈന്യം തിരിച്ചടിച്ചു. ഇതോടെ യമനിൽ ആഭ്യന്തര ഏറ്റുമുട്ടൽ ശക്തമാവുകയാണ്. ഇന്നലെയാണ് യമനിലെ മആരിബ് പ്രവിശ്യയിൽ ഹൂതി ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത്. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് മറുപടിയായി അതിർത്തി പ്രദേശങ്ങളിലെ വിവിധ മുന്നണികളിൽ ഹൂതി സേനയ്‌ക്കെതിരെ പ്രത്യാക്രമണം നടത്തിയതായി ശനിയാഴ്ച പുലർച്ചെ യമൻ സൈന്യം അറിയിച്ചു. വർഷങ്ങളായി ഇരുവിഭാഗങ്ങളും തമ്മിലുള്ള വൻകിട പോരാട്ടങ്ങൾ നിർത്തിയിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News