ദോഫാറിലെ ഭക്ഷ്യ സുരക്ഷാ ഫോറവും പ്രദർശനവും ആഗസ്റ്റ് 10ന്

സലാല: ദോഫാറിലെ സലാല വിലായത്തിൽ നടക്കുന്ന 2026 ലെ ഭക്ഷ്യ സുരക്ഷാ ഫോറവും പ്രദർശനവും ആഗസ്റ്റ് 10ന്. നിക്ഷേപകർ, സംരംഭകർ, വ്യവസായ വിദഗ്ധർ, നയ വിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ദോഫാർ ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബ്രാഞ്ചാണ് ഫോറം സംഘടിപ്പിക്കുന്നത്. ദോഫാർ ഗവർണർ ഓഫീസിന്റെയും ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് സംഘാടനം. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. ഭക്ഷ്യ സുരക്ഷാ വ്യവസായത്തിന്റെ മത്സരശേഷി മെച്ചപ്പെടുത്താനുള്ള വഴികൾ, മികച്ച രീതികൾ, പുതിയ സാങ്കേതികവിദ്യകൾ തുടങ്ങിയവ ചർച്ച ചെയ്യും. ആഗസ്റ്റ് 11 മുതൽ 15 വരെ അതീൻ പ്ലെയിനിൽ അനുബന്ധ പ്രദർശനം നടക്കും. ഏകദേശം 100 പ്രദർശകർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *