റിയാദ്: 2026 ജൂലൈയിൽ ഏകീകൃത അടിയന്തര നമ്പറായ ‘911’ ലേക്ക് 27.3 ലക്ഷത്തിലധികം കോളുകൾ ലഭിച്ചതായി സൗദിയിലെ നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായിരുന്നു സഹായാഭ്യർത്ഥനയെന്നും അധികൃതർ വ്യക്തമാക്കി.
ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രങ്ങൾ ഈ മാസം ആകെ 27,33,359 കോളുകളാണ് കൈകാര്യം ചെയ്തത്. അടിയന്തര റിപ്പോർട്ടുകൾ സ്വീകരിക്കുകയും അവ ബന്ധപ്പെട്ട സുരക്ഷാ, സേവന അധികൃതർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. ഏറ്റവും കൂടുതൽ കോളുകൾ രേഖപ്പെടുത്തിയത് റിയാദിലാണ്, 11,29,908 കോളുകൾ. മക്കയിൽ 8,47,929 ഉം കിഴക്കൻ പ്രവിശ്യയിൽ 5,14,984 ഉം കോളുകൾ ലഭിച്ചു. ഇതേ കാലയളവിൽ മദീന പ്രവിശ്യയിൽ 2,40,538 കോളുകൾ രേഖപ്പെടുത്തി.
