സലാല: സലാലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല പുരസ്‌കാരങ്ങൾ നൽകും. വിവിധ മേഖലകളിലായി ഡോ: കെ. സനാതനൻ, വി.പി. അബ്ദുസലാം ഹാജി, ഡോ. ഷാജി പി. ശ്രീധർ, ഷിജു ശശിധരൻ, അബ്ദുൽ കലാം, റസൽ മുഹമ്മദ്, സാജിദ് ചെറുവണ്ണൂർ, അൻസാരി തടത്തേൽ, കെ.എ. സലാഹുദ്ദീൻ, ഹാഷിം മുണ്ടേപ്പാടം, ഷബീർ തലശ്ശേരി, മണി സലാല എന്നിവർക്കും ബദർ അൽ സമ ഹോസ്പിറ്റൽ, കൈരളി ന്യൂസ്, ഗൾഫ് മാധ്യമം എന്നീ സ്ഥാപനങ്ങൾക്കുമാണ് അവാർഡ്.
പൊന്നാനിയിൽ നടന്ന പ്രവാസി സംഗമത്തിൽ എഴുത്തുകാരൻ കെ.പി രാമനുണ്ണിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പി.സി.ഡബ്ലിയു.എഫ് പ്രസിഡന്റ് കെ. കബീറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്. 2027 ജനുവരിയിൽ സലാലയിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്യുക.
