ഐപിഎല്ലില്‍ ഇന്ന് സഞ്ജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ഇന്ന് ഹോം മത്സരം. ചെന്നൈയിൽ വൈകീട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ആണ് എതിരാളികൾ. ചെപ്പോക്കിലെ ആദ്യ പകൽപ്പോരിന് ഇറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിംഗ് സിനും ഗുജറാത്ത് ടൈറ്റൻസിനും ലക്ഷ്യം സീസണിലെ നാലാം ജയം. ജയിച്ചാല്‍ സ്ഥാനം മാറില്ലെങ്കിലും ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കാം.

സഞ്ജു സ്പെഷ്യലിൽ മുംബയെ വീഴ്ത്തിയാണ് സിഎസ്കെയുടെ ഹോം കമിംഗ്. അകീൽ ഹൊസൈനും നൂർ അഹമ്മദും വാങ്കഡേയിൽ വീരന്മാരായതും സിഎസ്കെയ്ക്ക് ആശ്വാസം. പക്ഷേ സഞ്ജു ക്ലിക്കായില്ലെങ്കിൽ സിഎസ്കെ തകരും എന്നതാണ് അവസ്ഥ. ക്യാപറ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് 7 കളിയിൽ നേടിയത് 104 റൺസ് മാത്രം. സഞ്ജു അല്ലാതെ, സീസണിൽ 200 റൺസിനടുത്ത് സ്കോർ ചെയ്തത് പരിക്കേറ്റ് സീസണ്‍ നഷ്ടമായ ആയുഷ് മാത്രെ മാത്രമാണ്.

ഹാട്രിക്ക് തോൽവി ഒഴിവാക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന് ബാറ്റിംഗിലും ബൗളിംഗിലും പ്രശ്നങ്ങൾ ഏറെ. റിസ്ക് എടുക്കാൻ മടിക്കുന്ന ബാറ്റർമാരാണ് ടീമിന്‍റെ പ്രധാന ദൗർബല്യം. ഓറഞ്ച് ക്യാപ്പിനായി ഗില്ലും സുദർശനും മത്സരിക്കുന്നുണ്ടെങ്കിലും 160 റൺസിന്മുകളിൽ സ്ട്രൈക്ക് റൈറ്റ് മുൻനിരയിൽ ആർക്കുമില്ല. ചെന്നൈയിലെ ചൂട് കണക്കിലെടുത്താൽ ടോസ് നേടുന്ന ടീം ഫീൽഡിംഗ് തെരഞ്ഞെടുക്കാൻ മടിച്ചേക്കും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News