എകെജി സെന്റര്‍ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്..

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശശികുമാറിന്റെ ഹര്‍ജിയിലാണ് നടപടി. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് എകെജി സെൻ്റർ ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം നല്‍കിയത്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശശികുമാറിന് വേണ്ടി അഡ്വക്കേറ്റ് ജോര്‍ജ് പൂന്തോട്ടം നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി.

1977ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി കേരള സര്‍വകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല്‍, അനുവദിച്ച ഭൂമിയില്‍ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാതെ, അത് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ‘എകെജി സെന്റര്‍’ ആയി പ്രവര്‍ത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. സര്‍വകലാശാല ഭൂമി അനധികൃതമായി കയ്യേറിയാണ് സെന്റര്‍ നിര്‍മിച്ചതെന്നും ഈ ഭൂമി സര്‍വകലാശാലയ്ക്ക് തിരികെ നല്‍കണമെന്നുമാണ് ശശികുമാര്‍ ആവശ്യപ്പെടുന്നത്.

ഭൂമി അളക്കുന്നതില്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും റവന്യൂ അധികൃതര്‍ നോട്ടീസ് അയച്ചു. സര്‍വകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികള്‍ നാളെ എകെജി സെന്ററില്‍ ഹാജരാകണം.അതേസമയം, ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സിപിഐഎം പ്രതികരിച്ചു. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി അളക്കാന്‍ ആവില്ലെന്നും സിപിഐഎം പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ പക്കലുള്ള ഭൂമി അളക്കാന്‍ മാത്രമാണ് നിലവില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭൂമി അളക്കുന്നതില്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചതായി യൂണിവേഴ്‌സിറ്റി അറിയിച്ചു. എസ്റ്റേറ്റ് ഓഫീസര്‍ നാളെ സ്ഥലത്ത് ഹാജരാകും.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News