കൊച്ചി : ആരാകും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ? ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും കേരളക്കരയിലും ഉയരുന്ന ചോദ്യം. പലരും അവരവരുടെ അഭിപ്രായങ്ങൾ പങ്കുവച്ച് രംഗത്ത് എത്തുന്നുണ്ട്. ഇതോടൊപ്പം തന്നെ തമിഴ്നാട്ടിലെ വിജയിയുടെ പാർട്ടിയായ ടിവികെയുടെ ഉജ്ജ്വല വിജയത്തെ കുറിച്ചും ചർച്ചകളുണ്ട്. തതവസരത്തിൽ ഒരു കമന്റ് വൈറലായി മാറി. രാം ചരണിന്റെ പ്രൊഫൈൽ ഫോട്ടോയ്ക്കൊപ്പം അബിൻ മധു എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്റ് വന്നിരിക്കുന്നത്. ഏത് പോസ്റ്റിന് താഴെ വന്ന കമന്റാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. ‘വിജയ് നിന്നപ്പോള്‍ ഇങ്ങനെ ആണെങ്കില്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ലാലേട്ടന്‍ മത്സരിച്ചാല്‍ എന്തായിരിക്കും അവസ്ഥ’, എന്നായിരുന്നു കമന്റ്. ഒപ്പം ഒരു തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ എത്തിയ മോഹൻലാലിന്റെ എഎൻഐ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. ഈ കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്.
കേരളത്തിൽ ലാലേട്ടന്‍ മത്സരിച്ചാൽ
