സംവിധായികയ്ക്ക് ‘ടോക്സിക്’ ടീമിന്റെ സർപ്രൈസ്

സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ‘ടോക്സിക്’ സിനിമയുടെ ബിഹൈൻഡ് ദി സീൻസ്(ബിടിഎസ്) വീഡിയോ പുറത്തുവിട്ടു. ഗീതുവിന്റെ അവരുടെ സർഗ്ഗാത്മക കഴിവിലേക്കും സെറ്റിലെ ശക്തമായ സാന്നിധ്യത്തിലേക്കും ശ്രദ്ധയൂന്നിയുള്ളതാണ് വീഡിയോ. ഷോട്ടുകൾ കൃത്യമായി നിർദ്ദേശിച്ചും, വൻതോതിലുള്ള ആക്ഷൻ രംഗങ്ങൾ നിയന്ത്രിച്ചും, അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയും, ഒരു കൂറ്റൻ ഷൂട്ടിംഗ് സംഘത്തെ അതീവ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും നയിക്കുന്നതുമെല്ലാം ഇതിൽ കാണാം.

“വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ഓരോ ഷോട്ടിനും പിന്നിൽ, ഡയലോഗുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ച ഓരോ നിശബ്ദതയ്ക്കും പിന്നിൽ അവരുണ്ടായിരുന്നു! ജന്മദിനാശംസകൾ ​ഗീതു മോഹൻദാസ്” എന്ന സന്ദേശത്തോടൊപ്പമാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ ‘ടോക്സിക്’ യാഥാർത്ഥ്യമാക്കുന്നതിൽ സംവിധായിക എന്ന നിലയിൽ അവരുടെ ശക്തവുമായ പങ്കാളിത്തം പ്രകടമാണ്. വലിയ ക്യാൻവാസിലുള്ളതും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒരു പ്രൊജക്റ്റ് നിയന്ത്രിക്കാൻ ഇന്ത്യൻ സിനിമയിൽ മുന്നോട്ട് വന്നിട്ടുള്ള വളരെ ചുരുക്കം ചില വനിതാ സംവിധായികമാരിൽ ഒരാളായ ഗീതു എന്നതും ഏറെ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *