രാജ്യത്തെ പ്രത്യുത്പാദന നിരക്കിൽ റെക്കോഡ് ഇടിവ്

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ആകെ പ്രത്യുത്പാദന നിരക്കിൽ റെക്കോഡ് ഇടിവ്. ദേശീയതലത്തിലെ പ്രത്യുത്പാദനനിരക്ക് ഒരു സ്ത്രീക്ക് 2.1 എന്ന മാനദണ്ഡത്തിൽനിന്ന് താഴ്ന്ന് 1.9 ലെത്തി. ജനസംഖ്യാസ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിയിലും താഴെയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ ഓഫീസ് പുറത്തുവിട്ട 2024-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം സ്ഥിതിവിവരക്കണക്കു പ്രകാരമാണിത്. ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണമാണ് ടി.എഫ്.ആർ. ഒരുതലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ സ്ഥിരത നിലനിർത്താൻ ഒരു സ്ത്രീക്ക് ഉണ്ടാകേണ്ട ശരാശരി കുട്ടികളുടെ എണ്ണമാണ് റീപ്ലേസ്മെന്റ് ലെവൽ.

Leave a Reply

Your email address will not be published. Required fields are marked *