ഈദ് അൽ-അദ്ഹ ആഘോഷം സംഘടിപ്പിച്ച് ഗൾഫ് എയർ

മനാമ: ബഹ്റൈൻ-തായ് നയതന്ത്ര, ബിസിനസ് നേതാക്കൾക്കൊപ്പം ബാങ്കോക്കിൽ ഗൾഫ് എയർ ഈദ് അൽ-അദ്ഹ ആഘോഷിച്ചു. ഗൾഫ് എയർ സംഘടിപ്പിച്ച പ്രത്യേക ഈദ് അൽ-അദ്ഹ ആഘോഷത്തിൽ ബഹ്‌റൈനിലെ തായ് അംബാസഡർ സുമതേ ചുലജത, ബഹ്റൈൻ വ്യവസായി ഖാലിദ് അലി അൽ അമീൻ, ഗൾഫ് എയർ റീജിയണൽ മാനേജർ റാഷിദ് അൽ ഖ്വൗദ് എന്നിവർക്കൊപ്പം അംബാസഡർ ഖലീൽ യാക്കൂബ് അൽ ഖയാത്തും പങ്കെടുത്തു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങൾക്കിടയിലുള്ള ബിസിനസ്, യാത്രാ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയാൽ സാമ്പത്തിക, ടൂറിസം, നിക്ഷേപ മേഖലകളിൽ ബഹ്റൈൻ-തായ് ബന്ധങ്ങൾ വളർന്നുവരുന്നുണ്ടെന്ന് പങ്കെടുത്തവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *