സിൽവർ ലൈൻ പദ്ധതി റദ്ധാക്കൽ; ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകുമെന്ന് റവന്യു മന്ത്രി എപി അനിൽ കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനിൽകുമാർ പറഞ്ഞു. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ നയമെന്നും എപി അനിൽ കുമാർ പറഞ്ഞു. സമരക്കാർക്കെതിരെയുളള കേസുകൾ പിൻവലിക്കുമെന്നും സർക്കാർ അറിയിച്ചു. മഞ്ഞക്കുറ്റികൾ കാരണം ഭൂമി പണയപ്പെടുത്താനോ വിൽക്കാനോ സാധിക്കാതെ ദുരിതത്തിലായ കുടുംബങ്ങൾക്ക് ആശ്വസമാവുന്നതാണ് ഈ തീരുമാനം. അതിവേഗ പാതയ്ക്ക് എതിരല്ലെങ്കിലും ബദൽ ആലോചിച്ചുമാത്രമേ എന്തും ചെയ്യുകയുള്ളുവെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറിൽ എത്തുന്ന 11 സ്റ്റോപ്പുകളുളള പദ്ധതിയാണ് സിൽവർ ലൈൻ.
അതേസമയം, പരിസ്ഥിതി പ്രശ്നങ്ങളും പ്രായോഗികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പദ്ധതി മേഖലയിലുളളവരും സമരം ചെയ്തിട്ടും മുൻ സർക്കാർ വകവെച്ചിരുന്നില്ല. പൊലീസ് നടപടികളുണ്ടാവുകയും ചെയ്തിരുന്നു. കേസുകൾ പിൻവലിക്കാനും പുതിയ സർക്കാർ തീരുമാനമായി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News