മലപ്പുറം: അവധിക്കാലം കളറാക്കാന്‍ ഒരുങ്ങി മലപ്പുറം കെഎസ്ആര്‍ടിസി. ചെലവില്‍ സുരക്ഷിത യാത്രയൊരുക്കി വ്യത്യസ്ത വിനോദസഞ്ചാര പാക്കേജുകളുമായി കെ.എസ്. ആര്.ടി.സി മലപ്പുറം ബജറ്റ് ടൂറിസം സെല്‍ നിങ്ങളെ കാത്തിരിക്കുന്നത്. കുറഞ്ഞ തുകയില്‍ താമസവും ഭക്ഷണവുമടക്കമാണ് പാക്കേജുകളില്‍ ഉൾപ്പെടുത്തിരിക്കുന്നത്. എന്നാല്‍, ചില യാത്രകളില്‍ ഭക്ഷണവും പ്രവേശന ചാര്‍ജുകളും യാത്രക്കാര്‍ വഹിക്കേണ്ടിവരും.
വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കായി 25 യാത്രകളാണ് ഏപ്രില്‍ മാസത്തില്‍ മലപ്പുറത്തുനിന്ന് പുറപ്പെടുന്നത്. ഏപ്രില്‍ നാല്, 11, 14 തീയതികളില്‍ രാവിലെ നാലിന് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി തിരിച്ചുവരുന്ന രീതിയിലാണ് രണ്ടു ദിവസത്തെ മൂന്നാര്‍ യാത്ര. 1,680 രൂപയാണ് ചാ ര്‍ജ്. ഒരു നേരത്തെ ഭക്ഷണവും താമസവും ഉള്‍പ്പെടുന്നതാണ് പാക്കേജ്.രണ്ടു ദിവസത്തെ ഗവി, കുമളി യാത്ര ഏപ്രില്‍ 24ന് രാത്രി എട്ടിന് പുറപ്പെടും. കമ്പം, രാമക്കല്‍ മേട്, തേക്കടി എന്നിവിടങ്ങളും സന്ദര്‍ശിച്ച് രണ്ടാം ദിവസം രാത്രി തിരിച്ചെത്തും.
