കുവൈത്തിൽ ഉഷ്ണക്കാറ്റ് വീശിയടിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിൽ അതിതീവ്രമായ ചൂടിനും വരണ്ട കാലാവസ്ഥയ്ക്കും കാരണമാകുന്ന ‘അൽ-സമൂം’ ഉഷ്ണക്കാറ്റ് വീശിയടിക്കുന്നതായി അൽ അജീരി സയന്റിഫിക് സെന്റർ മുന്നറിയിപ്പ് നൽകി. മേഖലയിലെ വാർഷിക വേനൽക്കാല കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ഈ കാറ്റ് മൂലം രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കടുത്ത ചൂടിനൊപ്പം അന്തരീക്ഷത്തിൽ ശക്തമായ പൊടിക്കാറ്റ് ഉയരുന്നതിനാൽ പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ 49 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത വേനൽച്ചൂട് തുടരുന്നതിനിടയിലാണ് അൽ-സമൂം കാറ്റിന്റെ വരവ് പ്രതിസന്ധി വർധിപ്പിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അൽ-അജീരി സയന്റിഫിക് സെന്റർ നിർദ്ദേശിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News