‘മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും’; മന്ത്രി മോന്‍സ് ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്നും തമിഴ്‌നാടുമായി സംസാരിക്കുമെന്നും ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.

കമ്പം എംഎല്‍എ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലെ പുതിയ സര്‍ക്കാരുമായി അഭിപ്രായമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യം ധരിപ്പിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

സുപ്രീംകോടതിയുടെ അനുമതിയോട് ഡാം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച പല കാര്യങ്ങളും മുന്‍ സര്‍ക്കാര്‍ ചെയ്തുതീര്‍ത്തില്ല. ഇക്കാര്യങ്ങള്‍ ചെയ്ത ശേഷമേ സുപ്രീംകോടതിയെ ആകുമെന്ന് സമീപിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News