കവിൻ-നയൻതാര ചിത്രം ‘ഹായി’ലെ പുതിയ ​ഗാനം എത്തി, റിലീസ് ഓ​ഗസ്റ്റ് 14ന്

ചെന്നൈ : നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹായ് സിനിമയിലെ പുതിയ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ജെൻ മാർട്ടിൻ സം​ഗീതം നൽകിയ പച്ചപ്പുള്ള എന്ന ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ആഷിഖ് എ ആർ ആണ്. സത്യനാരായണൻ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ രസ​ഗുള ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആയിരുന്നു ഗാനം ആലപിച്ചിരുന്നത്.

കെവിൻ നായകനായി എത്തുന്ന ഈ ചിത്രം ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്‍ണു ഇടവനാണ്. ജെൻ മാര്‍ട്ടിനാണ് സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഫിലോമിൻ രാജ് ആണ് എഡിറ്റര്‍. ബി ശേഖര്‍ കലാ സംവിധായകനാകുമ്പോള്‍ ദിനേഷ് കാശിയാണ് സ്റ്റണ്ട് കൊരിയോഗ്രാഫര്‍.

നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു. ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു. ഫോട്ടോയില്‍ കൗതുകം നിറച്ച കാരണവുതായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *