കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംചാലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോരി ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബസ് യാത്രക്കാരെയും ലോറിയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ കുടുങ്ങിപ്പോയ നിലയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Post Views: 88



