ദുബായ്: ദുബായിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര സംഘത്തിന്റെ നീക്കം തകർത്ത് ദുബായ് അധികൃതർ. പരിശോധനയിൽ ഏകദേശം 200 കിലോഗ്രാം തൂക്കം വരുന്ന 2,78,850 പ്രിഗബാലിൻ ലഹരിഗുളികകൾ പിടിച്ചെടുക്കുകയും നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
ദുബായ് കസ്റ്റംസും ദുബായ് പൊലീസിന്‍റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഒരു ഏഷ്യൻ രാജ്യത്തുനിന്ന് ദുബായിലേക്ക് വന്ന സംശയാസ്പദമായ ഒരു കാർഗോ ഷിപ്പ്‌മെന്റിനെക്കുറിച്ച് ദുബായ് കസ്റ്റംസിന്റെ അത്യാധുനിക ഡാറ്റാ അനാലിസിസ് സംവിധാനമാണ് ആദ്യ സൂചന നൽകിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് റിസ്ക് എഞ്ചിൻ, അഡ്വാൻസ്ഡ് ടാർഗെറ്റിംഗ് സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെയാണ് ഈ പരിശോധന നടന്നത്.
Post Views: 6



