പ്രധാനമന്ത്രിയുടെ കാലുകൾ കഴുകി വെള്ളം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ സുദേഷ് ബേരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ കഴുകി വെള്ളം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടൻ സുദേഷ് ബേരി. ദൈവത്തിന് സമമാണ് പ്രധാനമന്ത്രി. അദ്ദേഹം വിഷ്ണുവിന്‍റെ അവതാരമാണെന്നും നടൻ പറഞ്ഞു. കോക്രോച്ച് ജനത പാർട്ടിയെ അധിക്ഷേപിച്ച് സംസാരിക്കുന്നതിനിടെയാണ് സുദേഷ് ബേരി പ്രധാനമന്ത്രിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. കോക്രോച്ച് ജനതാ പാർട്ടിക്കാർ ഭ്രാന്തന്മാരും തെണ്ടികളുമാണെന്ന് സുദേഷ് ബേരി അധിക്ഷേപിച്ചു. 90കളിൽ മഹാഭാരതം എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ബോർഡർ പോലുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെയും സുരാഗ് എന്ന ജനപ്രിയ പരമ്പരയിലൂടെയും പ്രശസ്തനായ നടനാണ് സുദേഷ് ബേരി.

നടൻ പോഡ്‌കാസ്റ്റിൽ നടത്തിയ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. സിജെപിക്കാർ ഒന്നിനും കൊള്ളാത്തവരാണെന്ന് സുദേഷ് ബേരി അധിക്ഷേപിച്ചു. സിജെപി പ്രസിഡന്‍റ് തന്നെ വിളിച്ച് കൂട്ടായ്മയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടെന്നും എന്നാൽ താൻ ഫോണ്‍ കട്ട് ചെയ്തെന്നും നടൻ അവകാശപ്പെട്ടു. രാജ്യത്തെ പിന്നോട്ട് വലിക്കുന്നവരാണ് സിജെപിക്കാർ. കുട്ടികൾക്കോ വയോജനങ്ങൾക്കോ വേണ്ടി എന്തെങ്കിലും ചെയ്യാൻ സിജെപിക്ക് കഴിയുമോ എന്നാണ് സുദേഷ് ബേരിയുടെ ചോദ്യം.

അവർ നുണയന്മാരാണ്, അവർക്ക് ഒന്നും അറിയില്ലെന്നും സുദേഷ് ബേരി അധിക്ഷേപിച്ചു. പ്രധാനമന്ത്രി എന്തു തെറ്റാണ് ചെയ്തത് എന്നാണ് സുദേഷ് ബേരിയുടെ മറ്റൊരു ചോദ്യം. താൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. ദൈവത്തെ ആരാധിക്കുന്നതു പോലെ അദ്ദേഹത്തെയും ആരാധിക്കുന്നു. അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ലെന്നും സുദേഷ് ബേരി പോഡ്കാസ്റ്റിൽ പറഞ്ഞു. വൈറൽ വീഡിയോയെ പ്രകീർത്തിച്ച് ചിലർ രംഗത്തെത്തിയപ്പോൾ, ഇതുപോലുള്ളവരെ ഉദ്ദേശിച്ചാണ് രാഹുൽ ഗാന്ധി അന്ധഭക്തരെന്ന് പറഞ്ഞതെന്ന കമന്‍റുകളും സോഷ്യൽ മീഡിയയിൽ കാണാം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News