ചെന്നൈ: നിയമസഭയിൽ വിജയ്ക്കും ടിവികെ സർക്കാരിനും പിന്തുണ പ്രഖ്യാപിച്ച എഎംഎംകെ എംഎൽഎയെ പാർട്ടിയിൽനിന്ന് പുറത്താക്കി. മന്നാർഗുഡിയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്. കാമരാജിനെയാണ് എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. വിജയ്‌യെ പിന്തുണച്ച് എസ്. കാമരാജ് നിയമസഭയിൽ പ്രസംഗിച്ചതിന് പിന്നാലെയാണ് നടപടി.
ചൊവ്വാഴ്ച നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെയാണ് കാമരാജ് മുഖ്യമന്ത്രി വിജയ്ക്കും ടിവികെ സർക്കാരിനും പിന്തുണ പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ വിജയ്‌യെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ യുവജനങ്ങൾ വിജയ്‌യെ വിശ്വസിച്ചിരിക്കുന്നു. താനും വിജയ്‌യെ വിശ്വസിക്കുന്നു. വിജയ്‌യെയും ടിവികെ സർക്കാരിനെയും പിന്തുണയ്ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
Post Views: 2



