സമാനതകളില്ലാത്ത മഹാപതനം; മറികടക്കാൻ സിപിഎമ്മിന് കഴിയുമോ

തിരുവനന്തപുരം : ഈ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി വിജയിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷേ, ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും പരാജയം ഇത്രത്തോളം ഗുരുതരമായിരിക്കുമെന്ന് അവരുടെ രാഷ്ട്രീയ എതിരാളികൾ പോലും കരുതിയിരിക്കില്ല. ഈ തോൽവിയോടെ സിപിഎമ്മിന്റെ ഇന്ത്യയിലെ അവസാനത്തെ കോട്ടയും നഷ്ടമായിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യൻ പാർലമെന്റിലെ മൂന്നാമത്തെ വലിയ ശക്തിയായിരുന്ന സിപിഎം ഇന്ന് ഒരു സംസ്ഥാനത്തിൽ പോലും അധികാരമില്ലാത്ത, ചില പോക്കറ്റുകളിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക പാർട്ടിയായി മാറിയിരിക്കുന്നു.

1980-ൽ രൂപീകരിച്ച ശേഷം ഇടതുമുന്നണി കുറിച്ച ഏറ്റവും മോശപ്പെട്ട തിരഞ്ഞെടുപ്പു പ്രകടനം 2001-ലെ നാൽപ്പതു സീറ്റായിരുന്നു, ഇക്കുറി അതിലും താഴെപ്പോയിരിക്കുകയാണ്. സമാനതകളില്ലാത്ത തകർച്ച. 2011-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിൽ 68 സീറ്റു നേടിയ മുന്നണി കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ (2021) ഇടതുമുന്നണി 99 ഇടത്തു ജയിച്ചു. അതിൽ സിപിഎമ്മിന്റെ നേട്ടം 62 ആയിരുന്നു. ഇത്തവണ ഇടതുമുന്നണിയ്ക്കും സിപിഎമ്മിനും നിലവിലുണ്ടായിരുന്ന സീറ്റുകളുടെ പകുതി പോലും നേടാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *