ദീര്‍ഘകാല അധ്യക്ഷനാക്കണം, നിലപാട് കടുപ്പിച്ച് അണ്ണാമലൈ

ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആവശ്യങ്ങള്‍ നിരത്തി മുന്‍ തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാട്ടില്‍ ദീര്‍ഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴ് വര്‍ഷം തുടര്‍ച്ചയായി അധികാരം നല്‍കണമെന്നും അണ്ണാമലൈ പറയുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോകാന്‍ അനുവദിക്കണമെന്നും അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ വ്യക്തമാക്കി.

അതേസമയം കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്ന് നേതാക്കള്‍ അണ്ണാമലൈയോട് ആവശ്യപ്പെട്ടു. അണ്ണാമലൈ പാര്‍ട്ടിവിട്ടാല്‍ അദ്ദേഹത്തിന് പിന്നാലെ വലിയൊരു കൊഴിഞ്ഞുപോക്ക് തമിഴ്‌നാട് ബിജെപിയിലുണ്ടാകുമെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളില്‍ തന്റെ തീരുമാനം വ്യക്തമാക്കുമെന്നാണ് തിങ്കളാഴ്ച അണ്ണാമലൈ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *