പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത് കോൺഗ്രസ്. പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയതിനെതിരെ കെപിസിസിക്കും എഐസിസിക്കുമാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
പാർട്ടിയിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ പ്രതികരിച്ചു. സ്റ്റാഫ് നിയമനത്തിൽ പാലക്കാട്ടെ ഒരൊറ്റ യൂത്ത് കോൺഗ്രസ് – കോൺഗ്രസുകാരെയും പരിഗണിച്ചില്ലെന്നാണ് പരാതി. നിയമനം റദ്ദാക്കിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു.
Post Views: 6



