റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലേക്ക് വൻ തോതിൽ ആംഫെറ്റാമിൻ ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ബിൻ നാഫിഅ് ബിൻ റാക്കാൻ അൽ ഷമ്മരി എന്നയാളാണ് ശിക്ഷക്ക് വിധേയനായത്. സുരക്ഷാ വിഭാഗം പിടികൂടിയ പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ അന്വേഷണത്തിൽ തെളിയുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വിചാരണ വേളയിൽ കുറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും, തുടർന്ന് റോയൽ ഓർഡർ പുറത്തുവരികയും ചെയ്തതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. സമൂഹത്തിനും യുവതലമുറയ്ക്കും കനത്ത നാശം വിതയ്ക്കുന്ന മയക്കുമരുന്ന് കടത്തുകാർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Post Views: 32



