ഫ്‌ളൈ ദുബായ് വിമാനത്തിലേത് ഭീകരാക്രമണ നീക്കം; സ്ഥിരീകരിച്ച് യുഎഇ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമെന്ന് സ്ഥിരീകരിച്ച് യുഎഇ. പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു സഹ പൈലറ്റിന്റെ ശ്രമം. സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ഷംസിയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റുവിവരങ്ങൾ‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച (സെപ്റ്റംബർ 30) രാവിലെ ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയാണ് കോക്പിറ്റിൽ പൈലറ്റ് ആക്രമണം നടത്തിയത്. ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിനെ ഒമാനി സഹപൈലറ്റ് ആക്രമിച്ചതോടെ വിമാനത്തിന്റെ നിയന്ത്രണംവിട്ടു. ജോർദാൻ വ്യോമപരിധിയിലായിരുന്നു സംഭവം. ചോരവാർന്നുകൊണ്ടിരിക്കുമ്പോഴും മച്ഛാർ കോക്പിറ്റ് തുറന്നുപിടിച്ചു.യാത്രക്കാരായ മറ്റു നാലുപേർ കോക്പിറ്റിൽ കടന്നുകയറിയാണ് അക്രമിയായ സഹപൈലറ്റിനെ കീഴ്‌പ്പെടുത്തിയത്.

ഒന്നര മണിക്കൂറോളം ആകാശത്തു വട്ടമിട്ടു പറന്ന വിമാനം ഒടുവിൽ സൗദി തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഇസ്രയേൽ സ്വദേശികളായ 150 പേരുൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News