വേനൽക്കാലത്ത് കരുതിയിരിക്കണം മഞ്ഞപ്പിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വേനൽക്കാലത്ത് ചൂടുകൂടുന്നതിന് അനുസരിച്ച് പലതരം ആരോഗ്യപ്രശ്നങ്ങളും പിന്നാലെവരുമെന്ന് മുന്നറിയിപ്പ്. വെള്ളം കുടിക്കുന്നത് കുറയുന്നതുകൊണ്ടും നിർജലീകരണം കൊണ്ടുമൊക്കെ യൂറിനറി ഇൻഫെക്ഷൻ, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ കണ്ടുവരാറുണ്ട്. ഇതിൽ ചൂട് കൂടുന്നതിനൊപ്പം കൂടുന്ന ഗൗരവകരമായ ആരോഗ്യപ്രശ്നമാണ് മഞ്ഞപ്പിത്തം.

ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുന്നതു മൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. പ്രായമായവരിലും കുട്ടികളിലും ഗർഭിണികളിലുമൊക്കെ മഞ്ഞപ്പിത്തം ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

ശരീരത്തിൽ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, ക്ഷീണം, ഛർദി എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടൻ ചികിത്സ തേടണം. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണിലും ചർമത്തിലും മൂത്രത്തിലും മഞ്ഞനിറം കാണുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയും കണ്ടുവരാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം ഉറപ്പാക്കണം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News