കുവൈത്തിൽ കൊല്ലപ്പെട്ട യുപി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ സ്വദേശിയുടെ ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആസംഗഢ് സ്വദേശി രാഹുൽ ചൗഹാന്റെ മൃതദേഹമാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച കബദിലെ താമസസ്ഥലത്ത് രാഹുൽ ചൗഹാനും ഇറാനിയൻ സ്വദേശിയും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഈജിപ്ഷ്യൻ സ്വദേശി മുറിയിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടിരുന്നു.

നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലഖ്‌നൗവിലേക്കുള്ള വിമാനമാർഗമാണ് രാഹുൽ ചൗഹാന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള യാത്രാരേഖകൾ ഉൾപ്പെടെയുള്ള അനുബന്ധ നടപടിക്രമങ്ങൾ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ – മാഗ്നെറ്റ് വിംഗിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News