പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍തി രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭാഗം സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി. സിന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.


ഇന്നലെയാണ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് രമേഷ് പിഷാരടിയെ സിന്ധുവിന്റെ നേതൃത്വത്തിലുള്ള ചില ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റ് പ്രസിഡന്റ് സി .വി സതീഷിന്റെ പരാതിയെ തുടർന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന്റേതാണ് നടപടി.

പാലക്കാട് വടക്കന്തറയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയാണ് ബിജെപി പ്രവര്‍ത്തകര്‍ പിഷാരടിയേയും കൂട്ടരേയും തടഞ്ഞത്. പ്രദേശത്ത് ചെറിയ വാക്കുതര്‍ക്കമുണ്ടായെങ്കിലും പിന്നീട് രമേഷ് പിഷാരടി അവിടെ നിന്ന് തിരിച്ചുപോകാമെന്ന് നിലപാടെടുക്കുകയായിരുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News