Category: kerala

വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്ത്. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ മെല്ലെപോക്കാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും മുന്നറിയിപ്പ് നൽകി. തെരച്ചിലിന് ആധുനിക ഉപകരണങ്ങളെയും വിദഗ്ധരെയും അടിയന്തിരമായി എത്തിക്കണം. രക്ഷാപ്രവര്‍ത്തനങ്ങളിൽ കടലിനെ അറിയുന്ന […]
Read more

ശബരിമലയിൽ ഇനി നേരിട്ടുള്ള ലേലം വിളി ഇല്ല; സ്ഥിരം കരാറുകാരെ ഒഴിവാക്കും

പത്തനംതിട്ട: ശബരിമലയിൽ ഇനി ഇ ലേലമില്ല. സ്ഥിരം കരാറുകാരെ ഒഴിവാക്കും. നേരിട്ടുള്ള ലേലം വിളി നിർത്തലാക്കും. ശബരിമല നെയ് ക്രമക്കേടിൽ വിശദമായ അന്വേഷണത്തിന് ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വ്യക്തമാക്കി. മറ്റ് അന്വേഷണം തടസ്സപ്പെടാത്ത വിധം ആയിരിക്കും അന്വേഷണം.കോടതി നിർദ്ദേശപ്രകാരം ബോർഡിലെ ജീവനക്കാർക്ക് ക്രമക്കേടിൽ പങ്കുണ്ടോ എന്നതായിരിക്കും അന്വേഷിക്കുക. ഭക്തർ കൊണ്ടുവരുന്ന നെയ്യുടെ ഗുണനിലവാരം പരിശോധിക്കാൻ സന്നിധാനത്ത് ലാബ് സ്ഥാപിക്കും. അപ്പം അരവണ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാമോ എന്ന് ഉറപ്പാക്കാനാണ് പരിശോധനടെൻഡർ സുതാര്യമാക്കാൻ തീരുമാനം.ശബരിമല […]
Read more

ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് കുടുംബം

തൃശൂര്‍: പുതുക്കാട് ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം. ദേശീയപാത 544-ല്‍ പുതുക്കാട് സിഗ്നലിനുസമീപമുണ്ടായ ബൈക്ക് അപകടത്തില്‍ പട്ടാമ്പി തിരുമിറ്റക്കോട് മേലേതില്‍ റിജാസ് (22) മരിച്ച സംഭവത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ വന്ന മിനി ലോറി മനഃപൂര്‍വം ഇടിക്കുകയായിരുന്നുവെന്ന് മുന്നില്‍ പോയിരുന്ന കാറിന്റെ റിയര്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി റിജാസിന്റെ പിതാവ് […]
Read more

ഊരുകളുടെ പേര് ’ഉന്നതി’ എന്നാക്കിയ നടപടി തിരുത്തുമെന്ന് മന്ത്രി കെ.എ തുളസി

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ തിരുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി.‌ ഊര് മൂപ്പന്മാരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ഊര് എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഊര് മൂപ്പന്മാർ പറഞ്ഞത്. ഇത് മുൻനിർത്തിയാണ് പഴയ പേര് തന്നെ നിലനിർത്താൻ തീരുമാനിച്ചത്. പട്ടികജാതി ഉന്നതികൾ ഉന്നതികളായി തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനവും സംസ്കാരവും സംരക്ഷിച്ചുകൊണ്ട് തന്നെ […]
Read more

പാലക്കാട് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ

പാലക്കാട്: പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻ്ററി സ്‌കൂളിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകൻ നൗഷാദിനെ സസ്പെൻഡ് ചെയ്തു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സസ്പെൻഷൻ. ക്ലാസിൽ സംസാരിച്ചതിന് 9-ാം ക്ലാസുകാരനെ അധ്യാപകൻ മുഖത്തടിച്ചെന്നാണ് പരാതി. സ്‌കൂളിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസെടുക്കുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു. ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്നാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. […]
Read more

അർജുൻ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച കൂട്ടാളികൾ പിടിയിൽ

കൊച്ചി: അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച രണ്ട് കൂട്ടാളികള്‍ പിടിയില്‍. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. താന്‍ കീഴടങ്ങില്ല, പറ്റുമെങ്കില്‍ […]
Read more

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
Read more

നെല്ല് സംഭരണ ബോണസ്: 150 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്‍കാന്‍ മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരമാണു തുക അടിയന്തരമായി അനുവദിച്ചത്. അതേസമയം, നെല്ലുസംഭരണ ഇനത്തില്‍ കേന്ദ്രം നല്‍കാനുള്ള കുടിശിക നേടിയെടുക്കുന്നതിനു സപ്ലൈകോ പ്രതിനിധികള്‍ തിങ്കളാഴ്ച ദില്ലിയില്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിലെത്തി ചര്‍ച്ച നടത്തും. സംസ്ഥാന ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശ പ്രകാരമാണു ചര്‍ച്ച നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വികേന്ദ്രീകൃത ധാന്യ […]
Read more

ഫോർട്ട് കൊച്ചി ബീച്ചിൽ വിനോദസഞ്ചാരികളുടെ ബാഗ് മോഷ്ടിച്ച കേസ്: പ്രതി പോലീസ് പിടിയിൽ

കൊച്ചി: ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വിനോദസഞ്ചാരികളുടെ മൊബൈൽ ഫോണും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ഹാൻഡ് ബാഗ് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി കുമ്മിണിപ്പറമ്പിൽ വീട്ടിൽ മനോജ് (ആന്റണിയുടെ മകൻ) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികൾ ഫോർട്ട് കൊച്ചി ബീച്ച് സന്ദർശിക്കാനെത്തിയ സമയത്താണ് പ്രതി ഇവരുടെ ഹാൻഡ് ബാഗ് തട്ടിയെടുത്തത്. പിന്നീട് ഇയാൾ ഓടിരക്ഷപ്പെട്ടു. ഒറിജിനൽ പാസ്‌പോർട്ട്, […]
Read more

ഹെലികോപ്റ്ററിന്റെ വിവരങ്ങൾ നൽകാനാകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പങ്കുവെക്കാനാകില്ലെന്ന് സർക്കാർ. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിൽ സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നാണ് ഇത്തരമൊരു അറിയിപ്പ് ലഭിച്ചത്. ഹെലികോപ്റ്ററിന്റെ ഉപയോഗം, വാടക കരാർ തുടങ്ങിയ കാര്യങ്ങൾ പോലീസ് ആസ്ഥാനത്തെ രഹസ്യാത്മക വിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും, ഈ വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹെലികോപ്റ്റർ എന്നാണ് വാടകയ്ക്ക് എടുത്തത്,പ്രതിമാസ വാടക എത്ര രൂപയാണ്,കരാർ ആരംഭിച്ചത് മുതൽ ജൂലായ് […]
Read more

Recent News