മുഖ്യമന്ത്രിപ്പോര് തെരുവിൽ: നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം. കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോലീസുകാർ ഇടപെട്ട് ഇയാളെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച കെ.സി വേണുഗോപാലിനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സ് ബോർഡിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഈ ഫ്ലക്സിൽ ഒരുവിഭാഗം പാലഭിഷേകവും നടത്തിയിരുന്നു. ആലുവയിൽ വി.ഡി സതീശൻ അനുകൂലികൾ വാഹനത്തിൽ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം വി.ഡി. സതീശനുവേണ്ടി എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുമ്പിൽ കെ.സിയുടെ മുമ്പിലും തൊട്ടടുത്തായി വി.ഡി. സതീശന്റെ ഫ്ലക്സും ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ നിരവധിയിടങ്ങളിൽ ഫ്ലക്സ് യുദ്ധങ്ങളും നടക്കുന്നുണ്ട്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News