മുഖ്യമന്ത്രി പദം: കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ

ഡൽഹി: കേരളത്തിലെ കോൺ​ഗ്രസിൽ ഉയർന്നുവന്ന മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ എംപി. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ഇത് ഗുണകരമല്ലെന്നും എംകെ രാഘവൻ പറഞ്ഞു. ദോഷകരമായ സാഹചര്യം ആണിത്.

തന്നോട് തോൽക്കുന്ന സീറ്റ് എടുത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഏതു നേതാവാണെന്നുള്ളത് ഇപ്പോൾ പറയുന്നില്ലെന്നും എംകെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ചർച്ച അതിരുവിട്ട സാഹചര്യത്തിലാണ് നേതാക്കൾക്കെതിരെ പരസ്യപ്രതികരണവുമായി എംകെ രാഘവൻ രംഗത്തെത്തിയത്.

ചിലർ എംപിമാർ മത്സരിക്കാൻ പാടില്ലെന്ന് വാശി പിടിച്ചു. ചിലരുടെ ദുർവാശിയാണ് ഇതിന് കാരണം. സമയം വരുമ്പോൾ പലതും പറയാനുണ്ട്. ഡിസിസി പ്രസിഡൻറ് ഷിയാസ് ആണ് ഇത് ആദ്യം പറഞ്ഞത്.

ആ പ്രസ്താവനയാണ് എല്ലാ പ്രശ്നവും തുടങ്ങിയത്. അവിടെ നിന്നാണ് വ്യാപകമായ ചർച്ചയായത്. വിഡി സതീശൻ പിന്നിലുണ്ടെന്ന് കരുതുന്നില്ല. അസമിൽ ഗൗരവ് ഗോഗോയി മത്സരിച്ചു. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡിൻ്റെ തലയിൽ വെക്കണ്ട.

എന്ത് അടിസ്ഥാനത്തിലാണ് എംപിമാരുടെ കാര്യത്തിൽ തീരുമാനമെടുത്തത് ഹൈക്കമാൻഡാണെന്ന് പറയുന്നത്. ഹൈക്കമാൻഡിൻ്റെ തലയിൽ ഇടണ്ട. തർക്കം ഒഴിവാക്കാനാണ് ഹൈക്കമാൻഡ് സമ്മതിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ എന്ത് നടന്നു എന്ന് എല്ലാവർക്കും അറിയാം.

അധികാരത്തിലെത്തിയാൽ എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണമെന്നും ഘടകകക്ഷികൾക്ക് ഈ ചർച്ചയിൽ കടുത്ത അതൃപ്തിയുണ്ടെന്നും എംകെ രാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *