ആലപ്പുഴയിൽ ജി സുധാകരന്റെ പ്രസംഗം തടസ്സപ്പെടുത്തി സിപിഎം പ്രവർത്തകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തോട്ടപ്പള്ളി: ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം രംഗത്ത്. അമ്പലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം. സുധാകരന്റെ പ്രസംഗം തടസ്സപ്പെടുത്തി സിപിഎം പ്രവർത്തകർ. പാടശേഖര സമിതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടയായിരുന്നു സംഭവം. സുധാകരൻ സിപിഎം വിമർശനം ഉന്നയിച്ചപ്പോഴാണ് സദസ്സിൽ ഉണ്ടായിരുന്ന ചില സിപിഎം പ്രവർത്തകർ എതിർപ്പ് അറിയിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ കൊമ്പുകോർത്തിരുന്നു. എംഎൽഎയെന്ന നിലയിൽ ജി സുധാകരൻ പങ്കെടുക്കുന്ന പരിപാടികളിൽ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകിയിരുന്നു. സിപിഎം മുന്നറിയിപ്പ് തള്ളിയ ജി സുധാകരൻ വീണ്ടും ശക്തമായി രാഷ്ട്രീയ വിമർശനം തുടർന്നതോടെയാണ് പ്രസംഗം തടസപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തിയത്.

സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും സുധാകരൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ആലപ്പുഴയിൽ ജി സുധാകരൻ സിപിഎം പോര് ആളിക്കത്തുകയാണ്. ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും ജി സുധാകരന് സിപിഎം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ്. സുധാകരനോടുള്ള അവധാനതയോടെയുള്ള പ്രതികരണം ദൗർബല്യമായി കാണരുതെന്നും സിപിഎം നേതാക്കൾ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News