റെക്കോര്‍ഡ് വിലയില്‍ നിന്നും സ്വര്‍ണവില താഴേക്ക് പോകുന്ന സാഹചര്യത്തില്‍ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കാന്‍ തിരക്കുകൂട്ടി ഇന്ത്യക്കാര്‍. വരും ദിവസങ്ങളില്‍ വില വീണ്ടും ഇടിഞ്ഞാല്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം കുറയുമെന്ന ആശങ്കയാണ് ഇതിന് കാരണം. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഏകദേശം 50 ടണ്‍ പഴയ സ്വര്‍ണമാണ് ജനങ്ങള്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 43 മുതല്‍ 50 ശതമാനം വരെ കൂടുതലാണിത്.
റെക്കോര്‍ഡ് വിലയില്‍ നിന്ന് 30% ഇടിവ്
തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണവില ഇടിയുന്നത്. ഓഗ്മോണ്ട് ഗോള്‍ഡ് ഫോര്‍ ഓള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 2026 ജനുവരിയിലെ റെക്കോര്‍ഡ് വിലയായ 5,597 ഡോളറില്‍ നിന്ന് ഏകദേശം 30 ശതമാനത്തോളം ഇടിവാണ് സ്വര്‍ണത്തിന് ഉണ്ടായിട്ടുള്ളത്.
