ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; പതിനൊന്നുകാരൻ ജീവനൊടുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം ഉണ്ടാകുകയായിരുന്നു.

തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോവുകയും പിന്നാലെ ജീവനൊടുക്കിയെന്നുമാണ് വിവരം. ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ സഹോദരനും ആ സമയത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടിയുടെ പിതാവുമാണ് ആമോസ് മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടേഴ്‌സ് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആമോസിന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്ന് നടക്കും

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി 1056 ൽ വിളിക്കൂ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News