തെലങ്കാന: ബെംഗളൂരു നാഗർഭാവിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. പുലർച്ചെയുണ്ടായ തീപിടിത്തത്തിലാണ് രാജ്കുമാർ എന്ന നാൽപ്പത്തിയേഴുകാരനായ ജീവനക്കാരൻ മരിച്ചത്. മറ്റ് നാലു ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗർഭാവി ദുർഗാ ശ്രീ ഗ്രാൻഡ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം
ഹോട്ടലിൽ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം
