യുഎസിൽ എയർഷോയ്ക്കിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: യു.എസിൽ എയർഷോയ്ക്കിടെ രണ്ട് നാവിക വിമാനങ്ങൾ കൂട്ടിയിടിച്ചു. ഐഡഹോയിലെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന എയർഷോയ്ക്കിടെയാണ് സംഭവം. അപകടത്തിൽനിന്ന് രണ്ട് വിമാനങ്ങളിലെ നാല് ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

വാഷിങ്ടണിലെ വിഡ്ബി ഐലൻഡിൽനിന്നുള്ള ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രൺ 129-ൽപ്പെട്ട രണ്ട് ഇ.എ-18ജി ഗ്രോളർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും സുരക്ഷിതമായി പുറത്തേക്ക് തെറിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News