അനുനയിപ്പിക്കാനുള്ള നീക്കം; ലത്തീന്‍ സഭാ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി സഭാ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി വി. ഇ അബ്ദുള്‍ ഗഫൂര്‍. സ്വാഭാവിക സന്ദര്‍ശനമാണ് നടന്നതെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സൗഹൃദം പങ്കിട്ടെന്നും എല്ലാ പിന്തുണയും പിതാവ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘എന്നോട് പരിഭവം പറഞ്ഞില്ല. സന്തോഷം ആണ് അറിയിച്ചത്. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകും. ആ കാര്യം ഇവിടെ അറിയിച്ചിട്ടുണ്ട്. സഭയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കും. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും. മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് വകുപ്പ്. എല്ലാവരുമായി ആലോചിച്ച് മുന്നോട്ട് പോകും. മുതലപൊഴിയില്‍ മണ്‍സൂണ്‍ വരുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും വി. ഇ അബ്ദുല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.

ചില ചരട് വലികളും നാടകങ്ങളും കാരണം സഭക്ക് ലഭിക്കേണ്ട മന്ത്രിസ്ഥാനവും വകുപ്പും നഷ്ടമായെന്നാണ് സഭ പ്രതിനിധി ഫാദര്‍ മനോജ് പറഞ്ഞത്. മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ആരോഗ്യമന്ത്രി സഭാ ആസ്ഥാനത്തെത്തിയിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും നേരിട്ട് ഇപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ഫാദര്‍ മനോജ് പറഞ്ഞു. ‘വോട്ടുബാങ്ക് ആയി അല്ല സഭയെ കാണുന്നത് എന്ന് അറിയിച്ചു. കരയുന്ന കുഞ്ഞിനെ പാലുള്ളൂ. നിലവിലെ ആവശ്യങ്ങള്‍ പരിഹരിക്കുന്ന വരെ ആശങ്ക തുടരും. വന്ന് കണ്ട ഉടനെ മഞ്ഞുരുകി എന്ന് പറയാന്‍ കഴിയില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാകണം. സൗഹൃദ അന്തരീക്ഷത്തില്‍ തന്നെ മുന്നോട്ട് പോകും. ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സര്‍ക്കാരുമായി സഹകരിച്ച് തന്നെ സഭ മുന്നോട്ട് പോകുമെന്നും ഫാദര്‍ മനോജ് പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News